---
title: " പേരാമ്പ്രയില്‍ കൊടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം"
english_title: "Inauguration of Kodiyeri Balakrishnan memorial building in Perampra"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75389/Inauguration- of- Kodiyeri- Balakrishnan-memorial -building in -Perampra-"
published_at: "2022-10-19T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350350817d84_.jpg"
keywords: []
---

#  പേരാമ്പ്രയില്‍ കൊടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം

> **Lead Summary:** പേരാമ്പ്ര:സിപിഐ(എം)പേരാമ്പ്ര ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന കൊടിയേരി ബാലകൃഷ്ണൻ മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 20 വ്യാഴാഴ്ച രാവിലെ 10.30 ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പേരാമ്പ്ര എംഎൽഎ യുമായ ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കും.സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.പേരാമ്പ്രയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുയരുന്ന ഓഫീസ് സമുച്ചയം രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനവിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എംഎൽഎ ടി.പി. രാമകൃഷ്ണൻ അറിയിച്ചു.സിപിഐ(എം) പേരാമ്പ്ര ഏരിയാ കമ്മിറ്റി സെക്രടറി എം.കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ്, എ.കെ.ബാലൻ, എസ്.കെ. സജീഷ്,എ.കെ. പത്മനാഭൻ, എൻ.കെ.രാധ, എം.കെ. നളിനി, സ്വാഗത സംഘം കൺവീനർ ടി.കെ. ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിക്കും.

## Article Content

പേരാമ്പ്ര:സിപിഐ(എം)പേരാമ്പ്ര ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന കൊടിയേരി ബാലകൃഷ്ണൻ മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 20 വ്യാഴാഴ്ച രാവിലെ 10.30 ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പേരാമ്പ്ര എംഎൽഎ യുമായ ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കും.സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.പേരാമ്പ്രയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുയരുന്ന ഓഫീസ് സമുച്ചയം രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനവിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എംഎൽഎ ടി.പി. രാമകൃഷ്ണൻ അറിയിച്ചു.സിപിഐ(എം) പേരാമ്പ്ര ഏരിയാ കമ്മിറ്റി സെക്രടറി എം.കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ്, എ.കെ.ബാലൻ, എസ്.കെ. സജീഷ്,എ.കെ. പത്മനാഭൻ, എൻ.കെ.രാധ, എം.കെ. നളിനി, സ്വാഗത സംഘം കൺവീനർ ടി.കെ. ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75389/Inauguration- of- Kodiyeri- Balakrishnan-memorial -building in -Perampra-)